കോതമംഗലം: സിഐഎസ്സിഇ സോൺ ഇന്റർ സ്കൂൾ യോഗ ചാമ്പ്യൻഷിപ്പിൽ ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ റണ്ണേഴ്സ് അപ്പ് ആയി. ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിലായി 35 ഓളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സിഐഎസ് സിഇ സോൺ സി വിഭാഗത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്തു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജെയിംസ് മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സോജൻ മാത്യു അധ്യക്ഷത വഹിച്ചു.